chennairape

TOPICS COVERED

ചെന്നൈയില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മ ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

 ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചെങ്കല്‍പ്പെട്ട് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ്  ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം  താംബരം സിറ്റി പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് അന്വേഷണത്തിലാണ് പെണ്‍കുട്ടി പലവട്ടം പീഡിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പെണ്‍കുട്ടി പീഡനവിവരം അറിയിച്ചെങ്കിലും കുട്ടിയുടെ അമ്മ അത്  അവഗണിച്ചു. പൊലീസില്‍ അറിയിക്കാനും അവര്‍ മുതിര്‍ന്നില്ല. 

 വെള്ളം നിറച്ച കാന്‍ വീട്ടിലേക്ക് കൊണ്ടുവന്ന 17കാരനാണ് പെണ്‍കുട്ടിയോട് ആദ്യം മോശമായി പെരുമാറിയത്. ഇക്കാര്യം കേസാകാതെ ഇരുന്നതോടെ ഇയാള്‍ക്ക് ധൈര്യമായി. പിന്നീട് പലപ്പോഴായി കൂട്ടുകാരേയും കൂട്ടി എത്തി.  അവരും കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ളവര്‍ തന്നെയാണ് അറസ്റ്റിലായവര്‍. അറസ്റ്റുചെ്യത 13 പേരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

In Chennai, 13 people including the victim’s mother have been arrested in connection with the sexual abuse of a 13-year-old girl. The incident came to light after the child was found to be pregnant.