തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹസൽക്കരത്തിനിടെ തമ്മിലടി. ബിയർകുപ്പി പൊട്ടിച്ച് യുവാവിന്റെ കഴുത്തിൽ കുത്തിയിറക്കി. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചതാണ് തർക്കത്തിന് കാരണം.
രാത്രി ഏഴരയോടെ കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. കണ്ടല കാട്ടുവിള സ്വദേശി കിരൺ കണ്ണൻ എന്നയാളാണ് കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റയാളെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ENGLISH SUMMARY:
A violent altercation broke out during a wedding celebration near the stage in Kattakada, Thiruvananthapuram. Following a dispute over drinking near the mandapam, Kiran Kannan allegedly smashed a beer bottle and stabbed Ajeer from Arumanoor in the neck. The incident occurred at Kripa Auditorium around 7:30 PM. Ajeer is critically injured and admitted to Thiruvananthapuram Medical College. Kiran is currently in police custody.