Image: x.com/charliekirk

Image: x.com/charliekirk

മൃതദേഹത്തോട് ലൈംഗികാതിക്രമം കാണിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാണ് സംഭവം. സബ്​വേയിലെ നിരീക്ഷണ കാമറകളാണ് 44കാരനായ പ്രതിയെ കുടുക്കിയത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് ക്രിമനല്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഫെലിക്സ് റോജസ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 

മൂന്നാഴ്ച മുമ്പാണ് സംഭവം. 37കാരനായ ഗോണസാലിസ് സബ്​വേയ്ക്കുള്ളില്‍ വച്ച് മരിച്ചു. മറ്റ് യാത്രക്കാരാരും ഇല്ലെന്ന് ഉറപ്പുവരുത്തി  ഫെലിക്സ് റോജസ് ഗോണ്‍സാലസിന് അടുത്തെത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ചു. പോക്കറ്റുകളില്‍ പരതിയിട്ടും ഒന്നും കിട്ടാതെ വന്നതോടെ മടങ്ങിയെത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അരമണിക്കൂറോളം പീഡനം തുടര്‍ന്നുവെന്നും പിന്നീട് ട്രെയിനില്‍ കയറി സ്ഥലംവിട്ടുവെന്നും പൊലീസ് കണ്ടെത്തി.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റോജസിനെ പൊലീസ് പിടികൂടുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടന്ന് യുഎസില്‍ എത്തിയതാണെന്നും 1990 ന് ശേഷം അഞ്ചുതവണ യുഎസ്– മെക്സിക്കന്‍ അതിര്‍ത്തിയില്‍ വച്ച് റോജസിനെ പിടികൂടിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. റോജസിനെതിരെ ബലാല്‍സംഗം, കവര്‍ച്ചാശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. 

ENGLISH SUMMARY:

Felix Rojas arrested in Manhattan subway after being caught on camera sexually assaulting a corpse and attempting robbery. Police confirm the shocking incident occurred three weeks ago.