പ്രതീകാന്മക ചിത്രം.
പത്തനംതിട്ട പെരുമ്പെട്ടിയിൽ പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. പെരുമ്പെട്ടിയിൽ താമസമാക്കിയ ഇടുക്കി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എട്ടാംക്ലാസുകാരി ചികില്‍സ േതടി എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദമായ പരിശോധനകള്‍ക്കായി നിര്‍ദേശിച്ചു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി എഴ് ആഴ്ച ഗര്‍ഭിണിയാണെന്നാണ് പരിശോധനാഫലത്തില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ ലാബ് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കള്‍ നിയമപരമായി വിവാഹിതരായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും ഉറങ്ങിയിരുന്നത്. ഇതിനിടെ അച്ഛന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പിന്നാലെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.