കോഴിക്കോട് നഗരത്തില്‍ സ്കൂട്ടറിലെത്തിയ മൂന്നംഗസംഘം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടി. വഴിയാത്രക്കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ടൗണ്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പുലര്‍ച്ചെ നാല് മണി. പാളയത്തെ കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിര്‍വശത്തുള്ള ചെറിയ വഴിയിലൂടെ നടന്നുപോകുന്നതിനിടെ ആണ് ഡ്രൈവറായ ഗണേശനെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞത്. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെങ്കിലും ആദ്യം വഴങ്ങിയില്ല. ഇതോടെ ഉന്തും തള്ളുമായി.
തുടര്‍ന്നാണ് കത്തി ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയിരം രൂപ നല്‍കി ഗണേശന്‍ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറിന്‍റെ റജിസ്ര്ടേഷന്‍ നമ്പര്‍ വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഘം നഗരപരിധിയില്‍ തന്നെ ഉള്ളവരാണെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും പ്രതികളെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.