കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ മെറ്റ സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഇന്‍സ്റ്റഗ്രാമില്‍ അയച്ച സന്ദേശങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ഗൂഡാലോചനയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെ ആധികാരികതയെക്കുറിച്ച് വ്യക്തത ലഭിക്കണം. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ക്കെതിരെ അന്വേഷണം വേണ്ടെന്നാണ് ഷഹബാസിന്റെ പിതാവ് ഇഖ്ബാലിന്റെ നിലപാട്. പകരം രക്ഷിതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ മേയ് അവസാനവാരം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.
ENGLISH SUMMARY:
In the case of the death of Class 10 student Shahbaz following student assault in Thamarassery, Kozhikode, the police say that Meta is not cooperating. The investigation team has informed that digital evidence of messages sent through Instagram is still not available. Clarity is needed on the authenticity of messages in Instagram and WhatsApp groups to determine whether more students were involved in the conspiracy. However, Shahbaz's father Iqbal believes that further investigation against more students is unnecessary. Instead, the family demands that the role of parents also be investigated. The police are expected to file the charge sheet by the end of May.