thrissur

തൃശൂർ കോടശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. 42 വയസ്സായിരുന്നു. ഷിജുവിനെ വെട്ടിയ അയൽവാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിജുവിന്‍റെ നായ അന്തോണിയുടെ വീട്ടിലേക്ക് കയറിയതാണ് തര്‍ക്കത്തിന് കാരണം. മദ്യലഹരിയിൽ ആയിരുന്ന അന്തോണി ഷിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.

ENGLISH SUMMARY:

A man was hacked to death by his neighbour in Kodassery, Thrissur. The deceased has been identified as Shiju, a native of Kodassery, aged 42. The accused, Antony—Shiju's neighbour—was arrested by the Police. The incident occurred around 10 PM last night. The dispute began when Shiju’s dog entered Antony’s house. Reportedly under the influence of alcohol, Antony attacked and killed Shiju.