ഡല്‍ഹി സീലംപൂരില്‍ 17കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 'ലേഡി ഡോണ്‍ സിക്രയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. ബന്ധുവടക്കം മൂന്ന് യുവാക്കളും പിടിയില്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള നാട്ടുകാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് ഡല്‍ഹി സീലംപൂരില്‍ 17കാരനെ പിതാവിന്‍റെ മുന്‍പിലിട്ട് നാലംഗം സംഘം കുത്തിക്കൊന്നത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ലേഡി ഡോണ്‍ സിക്രയ്ക്കും സഹോദരന്‍ സാഹിലിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട കുനാലിന്‍റെ കുടുംബം ആരോപിച്ചു. സിക്രയും കൂട്ടാളികളും സീലംപൂരില്‍ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാരുടെ ആരോപണം. ഇതോടെയാണ് ലേഡി ഡോണ്‍ സിക്രയെ തിരഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാപകമായ തിരച്ചിലിനൊടുവില്‍ സിക്ര പൊലീസ് പിടിയിലായി. യുവാവിന്‍റെ കൊലപാതകത്തില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയത്.
കൊലപാതകികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി രേഖ ഗുപ്ത പൊലീസിന് നിര്‍ദേശം നല്‍കി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്തുകൂടിയാണ് സിക്ര. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതടക്കം കേസുകളില്‍ പ്രതിയുമാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സിക്രയെ പിന്തുടരുന്നത്. തോക്കുകള്‍ കൈവശമുള്ള ദൃശ്യങ്ങളടക്കം സിക്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.