കോഴിക്കോട് താമരശേരിയിലെ ഷിബിലയെ ഭർത്താവ് യാസർ കൊലപ്പെടുത്തിയത് നീണ്ടുനിന്ന ഭീഷണികൾക്കും ശല്യപ്പെടുത്തലുകൾക്കും ഒടുവിലായിരുന്നെന്നു അയൽവാസികൾ. ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയിട്ടും, യാസർ തുടർച്ചയായി പിന്തുടർന്നിരുന്നതായും അവര്‍ പറയുന്നു.
കഴിഞ്ഞ മാസം സ്വന്തം അമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസറിന്റെ സുഹൃത്താണെന്നു അറിഞ്ഞപ്പോൾ ഷിബില അതിനെ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് താമരശേരി പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിവാഹിതജീവിതം അവസാനിപ്പിച്ച് നിയമപരമായി വേർപിരിയാനുള്ള തയ്യാറെടുപ്പിനിടെയാണ് യാസറിന്റെ ക്രൂരമായ ആക്രമണം. ലഹരിക്കടിമയായ യാസർ, ഷിബിലയുടെ പേരിൽ പല ഇടങ്ങളിലും വായ്പ എടുത്തിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
വൈകിട്ട് ഏഴുമണിയോടെ നോമ്പുതുറയ്ക്കുന്നതിനിടെ ഭർത്താവ് യാസർ തന്റെ ഭാര്യ ഷിബിലെക്കൊന്നത്. ഭക്ഷണം കഴിക്കുകയായിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്നുവയസുമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മുന്നില്‍വച്ചാണ് അമ്മയെ കൊലകത്തിക്കിരയാക്കിയത്. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ ഉപ്പയ്ക്കും ഉമ്മയ്ക്കും പരുക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള ഷിബിലയുടെ മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.