asi-biju-arrest

പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്ന് മദ്യക്കുപ്പിയും കൈക്കൂലിയായി വാങ്ങിയിരുന്നു. എസ്.എച്ച്.ഒ അവധിയിൽ ഇരിക്കെയായിരുന്നു എഎസ്ഐയുടെ ചൂഷണം. മുൻപ് പരാതി നൽകിയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ്റ്റേഷനിൽ എത്തുന്നത്. എഎസ്ഐ മദ്യം കൈക്കൂലിയായി വാങ്ങുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്തതോടെ ഇവർ പരാതിയുമായി കോട്ടയം വിജിലൻസിനെ സമീപിക്കുകയായിരുന്നു. മദ്യക്കുപ്പി സഹിതം വിജിലൻസ് സംഘം പ്രതിയെ കുടുക്കുകയായിരുന്നു.

 
ENGLISH SUMMARY:

An ASI from Kottayam’s Gandhinagar Police Station has been arrested by Vigilance for allegedly inviting a complainant for sexual relations and accepting liquor as a bribe. The incident occurred while the SHO was on leave.