മലപ്പുറം വാഴക്കാട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്ന്കാരന് 75 വർഷം കഠിന തടവ് ശിക്ഷ. മുതുവല്ലൂർ സ്വദേശി നുഹ്മാനെയാണു മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എ എം അഷ്റഫ് ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരിയിലാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് മൊബൈൽ നമ്പർ വാങ്ങിയ പ്രതി നിരന്തരം പെൺകുട്ടിയെ ഫോൺ വിളിക്കാൻ തുടങ്ങി. 2022 ജൂൺ മുതൽ പെൺകുട്ടിയും യുവവും തമ്മിൽ അടുപ്പത്തിലായി. പ്രണയം നടിച്ച് രാത്രികാലങ്ങളിൽ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഇടയ്ക്ക് വച്ചു പ്രതിയുടെ യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്.