സംസ്ഥാനവ്യാപകമായി നടന്ന പകുതിവില തട്ടിപ്പിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ വിവര ശേഖരണം ആരംഭിച്ച ഇഡി ഉടന്‍ അന്വേഷണം ഏറ്റെടുത്തേക്കും. സിഎസ്ആര്‍ ഫണ്ട് കിട്ടിയില്ലെന്നും പിരിച്ച പണം റോള്‍ ചെയ്തുവെന്ന് അനന്തു കൃഷ്ണന്‍ തുറന്ന് സമ്മതിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു.
ഹൈറിച്ചടക്കം പയറ്റി കോടികള്‍ തട്ടിയ മണിചെയിന്‍ മാതൃക പിന്തുടര്‍ന്നായിരുന്നു അനന്തുകൃഷ്ണന്‍റെ പകുതിവില തട്ടിപ്പും. സംസ്ഥാനവ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ഇഡിയും ആദായ നികുതിവകുപ്പും. കേരള പൊലീസ് ചുമത്തിയ വഞ്ചനാകുറ്റം ഇഡിക്ക് അന്വേഷണം ആരംഭിക്കാന്‍ പര്യാപ്തമാണ്. വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. തട്ടിപ്പിന്‍റെ വ്യാപ്തിയും പണം പോയ വഴിയും കൃത്യമായി അറിയണമെങ്കില്‍ ഇഡി അന്വേഷണം അനിവാര്യമാണ്. പരാതികള്‍ പ്രളയംപോലെ നിറയുമ്പോളും തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് അനന്തുകൃഷ്ണന്‍. പരാതികള്‍ വരുന്നത് തടയാന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ അനന്തുകൃഷ്ണന്‍ ശ്രമിച്ചു.
പിരിച്ചെടുത്ത പണമെന്തുചെയ്തുവെന്ന് ഒടുവില്‍ അനന്തുവെളിപ്പെടുത്തി. സംഘടനയിലെ ചില തത്പര കക്ഷികളും ഉദ്യോഗസ്ഥരും ചതിച്ചുവെന്നും ഈ പതിനാലിനകം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നായിരുന്നു അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അനന്തുകൃഷ്ണന്‍റെ വാഗ്ദാനം.