പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ ജ്യോത്സ്യന് പങ്കില്ലെന്ന് പ്രതി ചെന്താമര. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിൽ ജ്യോത്സ്യന്റേയോ മറ്റാരുടെയെങ്കിലും നിർദേശമുണ്ടായിരുന്നില്ല. ഭാര്യയെ കൊന്നതിലുള്ള വൈരാഗ്യത്തിൽ സുധാകരൻ തന്നെ പടക്കം എറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ആശങ്കപ്പെട്ടിരുന്നു.
രാത്രിയിൽ പ്രാഥമികാവശ്യം നിറവേറ്റുന്നതിന് പോലും വീടിന് പുറത്തിറങ്ങാൻ ഭയമായിരുന്നു. സ്വയരക്ഷ കരുതിയാണ് ഏത് സമയത്തും ആയുധവുമായി സഞ്ചരിച്ചിരുന്നത്. സുധാകരനെയും അയല്‍വാസി പുഷ്പയെയുമാണ് കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നത്. സുധാകരനെ ആക്രമിക്കുന്നതിനിടയിൽ ലക്ഷ്മി പ്രതിരോധിക്കാൻ ശ്രമിച്ചതാണ് അവരെയും കൊലപ്പെടുത്താനുള്ള കാരണം. കൊലപാതകത്തിനോ, ഒളിച്ച് കഴിയുന്നതിനോ തന്നെ ആരും സഹായിച്ചിട്ടില്ല. മൂന്നുപേർ നേർക്കുനേർ വന്നാലും കീഴ്പ്പെടുത്താനുള്ള ശക്തി ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും ചെന്താമര ചോദ്യം ചെയ്യലിൽ പറഞ്ഞു