മലപ്പുറം കരുവാരകുണ്ടിലെ ട്രാന്‍ജെന്‍ഡറെ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ശരത് പവാര്‍ പക്ഷമാണ് പീഡന പരാതിക്കു പിന്നിലെന്ന് അജിത് പവാര്‍ പക്ഷക്കാരനായ പ്രതി കെ.റഹ്മത്തുല്ല പറഞ്ഞു.
2021 ല്‍ മണ്ണാക്കാട്ടെ ലോഡ്ജില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ട്രാന്‍സ് ജെന്‍ഡറിന്‍റെ പരാതി. ലൈംഗീക ഉദ്ദേശത്തോടെ കടന്നാക്രമിച്ചെന്നും പരാതി നല്‍കിയെങ്കിലും എന്‍സിപി നേതാവായതുകൊണ്ട് അറസ്റ്റ് നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ പരാതിക്കാരിയായ ട്രാന്‍സ്ജെന്‍ഡറെ അറിയില്ലെന്നും എന്‍സിപിയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് പരാതിക്കു പിന്നിലെന്നും പ്രതിപ്പട്ടികയിലുളള റഹ്മത്തുല്ല പറഞ്ഞു.ശരത് പവാര്‍ പക്ഷം നടത്തിയ നടത്തിയ ആക്രമണത്തില്‍ തലക്ക് സാരമായി പരുക്കേറ്റ് ചികില്‍സ തേടിയിട്ടുണ്ടെന്നും കെ.റഹ്മത്തുല്ല ആരോപിച്ചു. ട്രാന്‍സ്ജെന്‍ഡറിന്‍റെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലീസ് കെ.റഹ്മത്തുല്ലക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ്.