Vaikom-Taluk-Hospital-power-outage-treatment

വൈക്കം താലൂക്ക് ആശുപത്രിയില്‍  ചികില്‍സ മൊബൈല്‍ വെളിച്ചത്തില്‍. വീണ് പരുക്കേറ്റ കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ടത് മൊബൈല്‍ വെളിച്ചത്തില്‍. ചെമ്പ് സ്വദേശി സുജിത്- സുരഭി ദമ്പതികളുടെ മകന്‍ ദേവതീര്‍ഥിനാണ് പരുക്കേറ്റ് ചികില്‍സയ്ക്കെതിയത്. അത്യാഹിത വിഭാഗത്തിലും ഡ്രസിങ് റൂമിലും വൈദ്യുതിയില്ലായിരുന്നു. ജനറേറ്ററിന് ഡീസൽ കുറവെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ജനറേറ്റര്‍ തുടര്‍ച്ചയായി  പ്രവര്‍ത്തിപ്പിക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ മറുപടി നല്‍കിയെന്ന് സുരഭി പറഞ്ഞു.