ലക്നൗ പൊലീസ് (image: X)
ലക്നൗവില്‍ പുതുവല്‍സരാഘോഷത്തിനെത്തിയ കുടുംബത്തിലെ അഞ്ച് സ്ത്രീകള്‍ ഹോട്ടലില്‍ മരിച്ചനിലയില്‍. ആഗ്ര സ്വദേശികളായ കുടുംബത്തിലെ അമ്മയും നാല് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. മകനാണ് കൊലപാതകം നടത്തിയത്. 24 വയസുള്ള അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.
ലക്നൗ നഗരത്തിലെ നാകാ മേഖലയിലുള്ള ശരണ്‍ജിത് ഹോട്ടലിലാണ് കൊലപാതകം നടന്നതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് രവീണ ത്യാഗി പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഫൊറന്‍സിക് സംഘം ഹോട്ടലിലെത്തി തെളിവുകള്‍ ശേഖരിച്ചു.
ലക്നൗവില്‍ എത്തിയശേഷം കുടുംബാംഗങ്ങള്‍ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.