തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയതിന് കേസ്. റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൂർണമായി കെട്ടിയടച്ചായിരുന്നു സമ്മേളന വേദി ഒരുക്കിയത്.
ഗതാഗതം തടസപ്പെടുത്തികൊണ്ടുള്ള പൊതുസമ്മേളനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവ് നില നിൽക്കുമ്പോഴാണ് തിരുവനന്തപുരം ജില്ലാ കോടതിക്ക് മുന്നിൽ തന്നെ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനാണ് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തത്.