കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുമ്മിൾ സ്വദേശിയായ റിജുവാണ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചത്. 2012ൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയാണ് കുമ്മിൾ സ്വദേശി റിജു.സ്ത്രീപീഡന കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാപ്പോഴായിരുന്നു സംഭവം. കേസിന്റെ വിചാരണ നടപടികൾക്കായി പ്രതി കോടതിയിൽ ഹാജരായില്ല. ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിപ്പിച്ചു. തുടർന്നാണ് കടയ്ക്കൽ പൊലീസ് പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനിൽ എത്തി ഒപ്പിട്ട ശേഷം ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു.
റിജുവിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ 12 സ്റ്റിച്ചുണ്ട്.. സ്ഥിരം കുറ്റവാളിയാണ് റിജുവെന്നാണ് പൊലീസ് പറയുന്നത്.ചികിത്സയ്ക്ക് ശേഷം നിയമനടപടികൾ പൂർത്തീകരിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.