mdma-case

TOPICS COVERED

കോഴിക്കോട് എം.ഡിഎം.എയുമായി ബസ് ജീവനക്കാരന്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി കളത്തുംവീട്ടില്‍ ബിജു ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനിയാണിയാള്‍

 

ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതി ലഹരി മരുന്ന് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെ രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലഹരിമരുന്ന് വില്‍പ്പനയ്ക്കിടെയാണ് ബിജുവിനെ  പിടികൂടി. ഇയാളില്‍ നിന്ന് 30 ഗ്രാം എം.ഡി.എംഎ പൊലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി –ഫറോക്ക് റൂട്ടിലെ ബസ് ജീവനക്കാരനാണ് ബിജു. ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ച് കോഴിക്കോട് നഗരത്തില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. 

ENGLISH SUMMARY:

Bus employee arrested with MDMA