സേലത്ത് സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം. അഴുകിയ നിലയിലാണ് മൃതദേഹം. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സേലത്തെ അവരംഗംപാളയത്താണ് ഞെട്ടിക്കുന്ന സംഭവം. രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് റോഡിനോട് ചേർന്ന് ഓടക്കരികിലായി സ്യൂട്ട്കേസ് ഉപേക്ഷിച്ചത് കണ്ടെത്തിയത്. അവർ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ, വിവരം അറിയിച്ചു.
അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. പോലീസെത്തി സ്യൂട്ട് കേസ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൈകളും കാലുകളും കെട്ടിയിട്ടുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
യുവതി മരിച്ചു 5 ദിവസം എങ്കിലും ആയിട്ടുണ്ടാകും എന്നാണ് പോലീസ് നിഗമനം. 20 നും 30 വയസ്സിനുമിടയിൽ ആകും യുവതിയുടെ പ്രായം എന്നാണ് സൂചന. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സേലം ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി.