cbi-3

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് സിബിഐ. രാജ്യവ്യാപകമായി 32 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 26 പേരെ അറസ്റ്റ് ചെയ്തു. 951 തൊണ്ടിമുതലുകളും സിബിഐ പിടിച്ചെടുത്തു.

 

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ കുതിച്ചുയരവെയാണ് ചക്ര 3 ഓപ്പറേഷൻ സിബിഐ ആരംഭിച്ചത്. സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ കേസുകളുണ്ടെന്നതടക്കം തെറ്റിധരിപ്പ് പണം തട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് അഹമ്മദാബാദ് വിശാഖപട്ടണം പൂണെ എന്നിവിടങ്ങളിലെ 32 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തിയത്. 

വിശാഖപട്ടണത്തുനിന്ന് 11 ഉം പൂണെയിൽ നിന്ന് പത്തും ഹൈദരാബാദിൽ നിന്ന് അഞ്ചു പേരും അറസ്റ്റിലായി. 58 .4 5 ലക്ഷം രൂപയും മൂന്ന് ആഡംബര കാറുകളും സിബിഐ പിടിച്ചെടുത്തു. ഇതിനുപുറമേ മൊബൈൽ ഫോണുകൾ ലാപ്ടോപ്പുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ലോക്കർ താക്കോലുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. പരിശോധന നടന്ന നാല് കോൾ സെന്ററുകളിലെ  170 പേർ നിരീക്ഷണത്തിൽ ഉണ്ട്. ആൾമാറാട്ടം നടത്തി ഇരകളെ വീഴ്ത്തുന്നവരാണ് ഇവരെന്നാണ് സൂചന. വിദേശത്തുള്ളവരെയും സംഘം ലക്ഷ്യമിട്ടു എന്നാണ് കണ്ടെത്തൽ. അറസ്റ്റിലായവരെ ചോദ്യം ചെയ്ത ശേഷം തുടർനടപടികളും കൂടുതൽ പരിശോധനകളും ഉണ്ടാകും.

ENGLISH SUMMARY:

CBI dismantles global cybercrime network, arrests 26 in multi-city operation