Representative image
മഹാരാഷ്ട്രയിലെ പുണെയില്‍ വീട്ടില്‍വച്ച് അനധികൃതമായി ഗര്‍ഭഛിദ്രത്തിന് വിധേയയായ 24കാരിയായ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം സമീപത്തെ കൃഷിസ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് കുട്ടികളുള്ള ഈ യുവതിക്ക് മൂന്നാമത്തെ കുട്ടി പെണ്‍കുട്ടി ആകുമെന്ന് ഭയന്നാണ് ഇവരെ കുടുംബം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതെന്നാണ് സൂചന.