വൈക്കം കടുത്തുരുത്തി എക്സൈസുകളുടെ ഓണക്കാല പരിശോധനയ്ക്കിടെ പത്തനാപുരം സ്വദേശിയിൽ നിന്ന് ഒരുകോടിയിലധികം രൂപ പിടിച്ചെടുത്തു. അന്തർ സംസ്ഥാന ബസ്സിൽ ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൽ നിന്നാണ് പണം പിടിച്ചെടുത്തത്. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ബാഗിൽ നിന്ന് ഒരു കോടി 12 ലക്ഷം രൂപയും 12000 രൂപയുടെ വിദേശ പണവും കണ്ടെത്തി. നിലവിൽ ഷാഹുൽഹമീദ് കസ്റ്റഡിയിലാണ്. വിശദമായ അന്വേഷണം നടത്തും.