knr-theft

TOPICS COVERED

കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ബിഹാര്‍ സ്വദേശി ധര്‍മേന്ദ്ര സിങ്ങിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. ആരും തേടിയെത്താതിരിക്കാന്‍ വെള്ളിയാഭരണങ്ങള്‍ മാത്രം മോഷ്ടിക്കലാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

 

സ്വര്‍ണം ഈ കള്ളന് വേണ്ട, വെള്ളി മാത്രം മതി. കണ്ണൂരിലെ അഷിത ജ്വല്ലറിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ഏഴര കിലോ വെള്ളിയാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ച് മുങ്ങിയത്. രണ്ടു വര്‍ഷമായി ആളെകുറിച്ച് വിവരമുണ്ടായിരുന്നില്ല. അതിനിടെ ഇക്കൊല്ലവും ഇതേ ജ്വല്ലറിയില്‍ പ്രതി വീണ്ടുമെത്തി. പക്ഷേ മോഷണം നടത്താനായില്ല. വിരലടയാളവും സിസിടിവി ദൃശ്യങ്ങളുമടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ബിഹാര്‍ വരെയെത്തി. അതിസാഹസികമായി നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയെന്ന് പൊലീസ്

ഇയാള്‍ക്ക് പിന്നില്‍ റാക്കറ്റ് തന്നെയുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. വയനാട്ടിലെ വൈത്തിരിയിലും, ഹരിയാനയിലും ബിഹാറിലുമൊക്കെ മോഷണക്കേസുകളില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട് ധര്‍മേന്ദ്ര സിങ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

After two years, the accused in the case of stealing silver jewelery in Kannur has been arrested by the police