തമിഴ്നാട്ടിലെ രാധാപുരത്ത് മൂന്ന് വയസുകാരനെ കൊന്ന് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. മൂന്നുവയസുകാരന്‍ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. രാവിലെ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വീട്ടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു
ENGLISH SUMMARY:
Woman murders neighbour's child, hides body in washing machine