മലപ്പുറം തിരൂരില്‍ ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ യുവാക്കളുടെ അക്രമത്തിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേർക്ക് പരുക്ക്. തിരൂർ മൂച്ചിക്കലിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് ഫ്രൈസ് എന്ന സ്ഥാപനത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലില്‍ ഭക്ഷണം പാഴ്സല്‍ വാങ്ങാനെത്തിയ രണ്ടുയുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് ഹോട്ടലിന് നേരെയായത്. ആക്രമണത്തില്‍ ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി
അസീസ്, ജീവനക്കാരനായ പുത്തൻതെരു സ്വദേശി ജാഫർ ,ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് പരുക്കേറ്റത്. പരരുക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സതേടി. യുവാക്കള്‍ ഹോട്ടലിന്‍റെ ഗ്ലാസും ബോഡും ഫർണ്ണിചറുകളും തകർത്തതായി ഉടമ അസീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കൽ സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിെലെടുത്തു. സംഭവ സമയം ഇരുവരും ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.