കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ബി.എസ്.എന്‍.എല്‍ റിട്ടയേര്‍ഡ് ഡിവിഷനല്‍ എന്‍ജിനീയറായ സി. പാപ്പച്ചനെയാണ് കൊന്നത്. മേയ് 26നായിരുന്നു സംഭവം. കൊലപാതകത്തില്‍ സ്വകാര്യബാങ്ക് മാനേജറായ സരിതയെയും ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
76 ലക്ഷം രൂപയാണ് സ്വകാര്യ ബാങ്കില്‍ പാപ്പച്ചന്‍ നിക്ഷേപിച്ചിരുന്നത്. ഇതില്‍ 40 ലക്ഷം രൂപ സരിത തട്ടിയെടുക്കുകയായിരുന്നു. പാപ്പച്ചന്‍ ഇത് ചോദ്യം ചെയ്തതോടെ പ്രശ്നപരിഹാരത്തിനായി വിളിപ്പിച്ച ശേഷം കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു. വാടകയ്ക്കെടുത്ത കാറാണ് കൃത്യം നിര്‍വഹിക്കാന്‍ അനിമോന്‍ ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. 15 ലക്ഷം രൂപയ്ക്കായിരുന്നു സരിത ക്വട്ടേഷന്‍ നല്‍കിയത്.