കൊച്ചിയില്‍ അനുമതിയില്ലാതെ നടത്തിയ ചേസിംഗ് ഷൂട്ടിംഗിനിടയിലെ അപകടത്തില്‍ കാര്‍ ഓടിച്ചത് സ്റ്റണ്ട് ടീം അംഗം കാര്‍ത്തിക്കെന്ന് പൊലീസ്. സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് കെടുത്തെന്നത് തെറ്റായ വാര്‍ത്തയാണെന്ന് നടന്‍ സംഗീത് പ്രതാപ് ഫെയിസ്ബുക്കില്‍ കുറിച്ചു. വിഡിേയാ റിപ്പോര്‍ട്ട് കാണാം.
എം.ജി റോഡില്‍ അര്‍ധരാത്രിയില്‍ അനുമതിയില്ലാതെ ചെയിംസിംഗ് ഷൂട്ട് നടത്തിയതില്‍ പൊലീസ് നടപടികള്‍ തുടരുകയാണ്. വാഹനം ഓടിച്ചിരുന്ന സ്റ്റണ്ട് ടീം അംഗം കാര്‍ത്തിക്കിനെതിരെ കേസെടുത്തിട്ടുണ്ട്. അപകട സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ നടപടികള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും പൊലീസിന്‍റെ തുടര്‍ നടപടികള്‍.
അതിനിടെ കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് കെടുത്തെന്നത് തെറ്റായ വാര്‍ത്തയാണെന്ന് നടന്‍ സംഗീത് പ്രതാപ് വിശദീകരിച്ചു. പരുക്ക് ഭേദമായ ശേഷം സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നും സംഗീത് ഫെയിസ്ബുക്കില്‍ കുറിച്ചു. ബ്രോമാന്‍സ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാര്‍ മറിഞ്ഞ് നടന്‍മാരായ സംഗീത് പ്രതിപനും, അര്‍ജുന്‍ അശോകനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും പരുക്കേറ്റത്.