ai-knife-in-hand

പ്രതീകാത്മക ചിത്രം (Representative image)

തുടര്‍ച്ചയായ ലൈംഗിക അതിക്രമത്തിനൊടുവില്‍ യുവതി പ്രതികരിച്ചു. 22 വയസ്സുകാരനായ അക്രമിയുടെ ലിംഗം മൂര്‍ച്ചയേറിയ കത്തികൊണ്ട് മുറിച്ചു മാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം വളരെക്കാലമായി ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച  വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ലിംഗം മുറിച്ചത്.  ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ചികില്‍സ നല്‍കി. അപകട നില തരണം ചെയ്തിട്ടുണ്ട്. രണ്ടുപേരും പരാതി നല്‍കിയിട്ടില്ല. സംഭവമറിഞ്ഞയുടന്‍ പൊലീസെത്തിയെങ്കിലും യുവാവ് മൊഴി നല്‍കാന്‍ തയാറായില്ലെന്ന് സീതാമര്‍ഹി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അത് തങ്ങള്‍ തന്നെ തീര്‍ത്തുകൊള്ളാമെന്നുമാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്.

bihar-sitamarhi

Sitamarhi, Bihar

ഈ മാസം ആദ്യം ബിഹാറിലെ തന്നെ സരണ്‍ ജില്ലയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ചു വര്‍ഷം ഒപ്പം കഴിഞ്ഞ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ 30വയസുകാരനെയാണ് യുവതി ശിക്ഷിച്ചത്. മുറിച്ചെടുത്ത ലിംഗം ടോയ്്ലറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. സരണില്‍ നഴ്സിങ് ഹോം നടത്തിയിരുന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മര്‍ഹൗരാ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറാണ് ‘22 ഫീമെയില്‍ കോട്ടയം’ മോഡല്‍ ഓപ്പറേഷന് വിധേയനായത്.

ENGLISH SUMMARY:

A young woman in Bihar's Sitamarhi district responded to repeated sexual assaults by cutting off her 22-year-old attacker's penis with a sharp knife. The assailant, who had been harassing her for a long time, was lured to her home and injured on Saturday. He received primary medical care and is now out of danger, but neither party has filed a complaint. In a similar incident earlier this month in Saran district, a woman punished a man by severing his penis after he backed out of a marriage promise, later flushing it down a toilet; she was arrested by the police.