കോഴിക്കോട് കോട്ടപ്പറമ്പില്‍ മൂന്നു കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കൊടുവള്ളി സ്വദേശി സക്കറിയെയാണ് കസബ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്ന് ഇലക്ട്രിക്ക് കടകള്‍ കുത്തി തുറന്ന് 43000 രൂപയുടെയും 12000 രൂപയുടെയും മൊബൈല്‍ ഫോണുകള്‍ സക്കറിയ മോഷ്ടിച്ചത്. വിവിധ ജില്ലകളില്‍ നടത്തിയ മോഷണങ്ങളില്‍ 115 ഓളം കേസുകളിലെ പ്രതിയാണ് സക്കറിയ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി വീണ്ടും മോഷണം പതിവാക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാവുന്നത്
കടയുടമ നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് സക്കറിയ പിടിയിലാവുന്നത്.