ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമണശേഷം കുളത്തില്‍ ചാടിയ ഭാര്യയെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. പരുക്കേറ്റ കൊല്ലം കുമ്മിള്‍ സ്വദേശികളായ ദമ്പതികള്‍ പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

കുമ്മിള്‍ വട്ടത്താമര തടത്തരിക്കത്ത് വീട്ടിൽ 54 വയസ്സുളള ഷീലയാണ് 63 വയസ്സുളള ഭര്‍ത്താവ് രാമചന്ദ്രനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

അമിത മദ്യപാനിയായ രാമചന്ദ്രനെ ആറുമാസം മുന്‍പ് ലഹരിവിമുക്ത കേന്ദ്രത്തിലാക്കി ചികില്‍സ നല്‍കിയിരുന്നു. പിന്നീട് ഏറെ നാളായി മദ്യപിക്കാതിരുന്ന രാമചന്ദ്രന്‍ അഞ്ചു ദിവസമായി വീണ്ടും പ്രശ്നക്കാരനായി. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് ഷീല പറയുന്നത്. ഇതില്‍ പ്രകോപിതയായ ഷീല, ഇന്നുച്ചയോടെ രാമചന്ദ്രനെ വെട്ടുകയായിരുന്നു. ആക്രമണശേഷം വീടിന് സമീപത്തെ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാണ്‍ ശ്രമിച്ച ഷീലയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപെടുത്തിയത്.

ദമ്പതികളെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ നിന്ന് പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Wife attacked her husband who caused problems by drinking