father-and-son-found-dead-i

TOPICS COVERED

എറണാകുളം വരാപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് നാലുവയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് സ്വദേശി ഷെരീഫ് ആണ് മകൻ അൽ ഫിഫാസിനെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. 

 

മുകളിലത്തെ മുറിയിലെ ഒറ്റ ഹുക്കിൽ മകനെ പ്ലാസ്റ്റിക്ക് കയറിൽ തൂക്കി കൊന്ന ശേഷം ഷെരീഫ് ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇവർ വരാപ്പുഴയിൽ വാടകയ്ക്ക് വീടെടുത്തത്. എന്നാൽ ഭാര്യ ഖദീജ ഇവർക്കൊപ്പമായിരുന്നില്ല താമസം. 

മരിക്കാൻ പോകുന്ന വിവരം ഭാര്യയെ ഫോണിൽ അറിയിച്ചതിനുശേഷം ആയിരുന്നു ആത്മഹത്യ. ഹുക്കിൽ കയറിട്ടിരിക്കുന്ന ഫോട്ടോയും അയച്ച് നൽകി. ഇതോടെ ആലുവയിൽ താമസിക്കുന്ന ഭാര്യ വീടിന്റെ ഇടനിലക്കാരനെ വിളിച്ച് വിവരം അറിയിച്ചു. യുട്യൂബറായ ഖദീജയുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വരാപ്പുഴ പൊലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ENGLISH SUMMARY:

Father and son found dead in Varappuzha