Kollam-attack

കൊല്ലം കടയ്ക്കൽ മടത്തറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കെത്തിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അഞ്ച് പേർക്കെതിരെ ചിതറ പൊലീസ് കേസെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

                                

മടത്തറയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞദിവസമാണ് സംഘർഷം ഉണ്ടായത്. കടയ്ക്കൽ അഞ്ചൽ റൂട്ടിൽ സര്‍വീസ് നടത്തുന്ന ശിവപ്രിയ ബസിലെ ജീവനക്കാർ മടത്തറ പുനലൂർ റൂട്ടിലോടുന്ന എസ്എംഎസ് ബസിലെ ജീവനക്കാരനെ മർദിച്ചെന്നാണ് പരാതി. എസ്എംഎസ് ബസ് ഡ്രൈവർ രാജേഷിനെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് 

 

സമയക്രമത്തെ ചൊല്ലി രണ്ടുബസിലേയും ജീവനക്കാർ തമ്മിൽ നേരത്തെ പ്രശ്നമുണ്ടായിരുന്നു. കരുകോൺ ഭാഗത്ത് വച്ച് ശിവപ്രിയ ബസ് ജീവനക്കാരെ ചിലർ ഭീഷണിപ്പെടുത്തി. ഇത് രാജേഷ് ചെയ്യിച്ചതാണെന്ന് ആരോപിച്ചാണ് രാജേഷിനെ മർദിച്ചത്. രാജേഷിന്‍റെ പരാതിയിൽ ചിതറ പൊലീസ് കേസെടുത്തു.