rape-india-image-845-440

ഭർത്താവിന്റെ സഹോദര പുത്രിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത 16 കാരിയായ പെൺകുട്ടിയെ 24കാരി തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം  ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി 27നാണ് െപണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുടുംബത്തിന്‍റെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 

പതിനാറുകാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ബറൂഡ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് റിതേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു ലൈംഗികമായി ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തലുണ്ടായത്.

ഒരു വർഷംമുൻപായിരുന്നു മധ്യപ്രദേശിലെ ഉമർഖാലി സ്വദേശിയുമായി യുവതിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭർതൃസഹോദര പുത്രിയുമായി ശാരീരികബന്ധം ആരംഭിച്ചിരുന്നതായും തങ്ങള്‍ ലെസ്ബിയന്‍ പങ്കാളികളാണെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. 

ധംനോഡ്, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഭർത്താവും ഭാര്യയും പോലെയാണ് ഇവർ കഴിഞ്ഞിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.