saritha-arrest

TOPICS COVERED

പണം തട്ടിയെടുക്കാനായി വനിതാ ബാങ്ക് മാനേജർ കൊല്ലത്ത്  സൈക്കിൾ യാത്രക്കാരനെ കാറിടിപ്പിച്ച് കൊന്നു. ബിഎസ്എൻഎൽ റിട്ടയർഡ് ഡിവിഷനൽ എൻജിനിയർ സി പാപ്പച്ചന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ബാങ്കിന്റെ മാനേജർ സരിതയും ക്വട്ടേഷൻ അംഗങ്ങളും ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ മേയ് 26 നാണ് ശങ്കേഴ്സ് ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന പാപ്പച്ചനെ ആശ്രാമം അതിഥി മന്ദിരത്തിന്റെ ഭാഗത്ത് വച്ച് കാറടിപ്പിച്ചു വീഴ്ത്തിയത്. അജ്ഞാതവാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചെന്ന് കരുതിയെങ്കിലും മികവുറ്റ അന്വേഷണത്തിൽ കൊലപാതകമെന്ന് പൊലീസ് തെളിയിച്ചു..

സ്വകാര്യ ബാങ്കിന്റെ മാനേജർ സരിത,  അക്കൗണ്ടന്റ് അനൂപ് , ക്വട്ടേഷൻ അംഗം  അനിമോൻ, അനിമോന്റെ സുഹൃത്ത് മാഹിൻ , കാർ വാടകയ്ക്ക് നൽകിയ ആസിഫ്

എന്നിവരാണ് അറസ്റ്റിലായത്.

76 ലക്ഷം രൂപ പാപ്പച്ചൻ ബാങ്കിൽ  നിക്ഷേപിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ ബാങ്ക് മാനേജറായ സരിത തിരിമറി നടത്തി. അക്കൗണ്ടൻറ് ആയ അനൂപും കൂട്ടുനിന്നു. 40 ലക്ഷം രൂപയുടെ തിരിമറി ശ്രദ്ധയിൽപ്പെട്ട പാപ്പച്ചൻ ഇത് ചോദ്യം ചെയ്തു. അങ്ങനെയാണ് ബാങ്ക് മാനേജരായ സരിത പാപ്പച്ചനെ കൊല്ലാനായി  അനിമോന് ക്വട്ടേഷൻ

നൽകുന്നത്. പ്രശ്നം പരിഹരിക്കാനെന്ന രീതിയിൽ ആശ്രാമം അതിഥി മന്ദിരം ഭാഗത്തേക്ക് വിളിച്ചു വരുത്തി കാറിടിപ്പിച്ചു കൊല്ലുകയായിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് സരിത അനിമോന് ക്വട്ടേഷൻ നൽകിയത്. അനിമോന്റെ സുഹൃത്ത് മാഹീൻ , കാർ വാടകയ്ക്ക് നൽകിയ ആസിഫ് എന്നിവരും പിടിയിലായി.

പതിവ് സൈക്കിൾ യാത്രക്കാരനായിരുന്ന പാപ്പച്ചനെ ആദ്യം ഓട്ടോ ഇടിച്ചു വീഴ്ത്താൻ ആയിരുന്നു പ്രതികൾ പ്ലാൻ ചെയ്തത്. അത് നടക്കാതെ വന്നപ്പോഴാണ് കാർ വാടകയ്ക്ക് എടുത്ത് കൃത്യം നടത്തിയത്. അപകട മരണമായി തള്ളപ്പെടുമായിരുന്ന കേസാണ് ഈസ്റ്റ് പോലീസിന്റെ മികവുറ്റ അന്വേഷണത്തിൽ കൊലപാതകം എന്ന് കണ്ടെത്തിയതും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതും..

ENGLISH SUMMARY:

pappachan murder; five arrested