insta-message

കോഴിക്കോട് പുതുപ്പാടിയില്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്ന പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി വീട്ടിലെ സിറ്റൗട്ടില്‍ ഇരിക്കുമ്പോള്‍ മുഖം മറച്ച് ഫാസില്‍ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ  ഇയാള്‍ ഓടിപോവുകയായിരുന്നു. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഫാസില്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നത്.