al-ansari

.യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച് തങ്ങളുടെ അറുപതാം വാർഷികം, ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ  സുഹൂർ വിരുന്നോടെ ആഘോഷിച്ചു. ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്ന വീഡിയോ ചടങ്ങില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന്, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ലോഗോ , ബുര്‍ജ് അല്‍ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. വിശ്വസനീയമായ സാമ്പത്തിക സേവനങ്ങളുടെയും വളര്‍ച്ചയുടെയും 60 വര്‍ഷത്തെ ആഘോഷമാണ് ഇതെന്ന്, അല്‍ അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അന്‍സാരി പറഞ്ഞു.   1966-ല്‍ അബുദാബിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ആദ്യ ശാഖ തുറന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഉന്നത മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

ENGLISH SUMMARY:

Al Ansari Exchange celebrated its 60th anniversary with a Suhnoor event at the Armani Hotel in Burj Khalifa. This milestone reflects 60 years of growth and reliable financial services.