developed-india

ഇന്ത്യയുടെ വികസന സാധ്യതകളുടെ വിപുലമായ പഠനവുമായി ഡെവലപ്ഡ് ഇന്ത്യ 2047 എന്ന വിഷയത്തിൽ വികസന ചർച്ച സംഘടിപ്പിച്ചു. ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രൽ മാനേജ്മെൻ്റ് സ്റ്റഡീസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തായിരുന്നു ചര്‍ച്ച. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച സമഗ്ര മേഖലയെയും സ്പര്‍ശിച്ചുള്ള വികസന വഴി തേടലായിരുന്നു. മുൻ അമേരിക്കൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ നയിച്ച പാനലിൽ മുൻ കേന്ദ്ര മന്ത്രിയും കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.അബ്ദുൽ സലാം, മുൻ മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ, ഡോ.പി.സരിൻ, ഡോ. ഷമ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആസ്പിരേഷൻ, ചലഞ്ചസ് ആൻഡ് ചോയ്സ് ചർച്ചയ്ക്ക് വലിയ ലക്ഷ്യമാണുള്ളതെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച ജിംസ് സി.ഇ ഒ എസ്.എസ്.ശ്രീജിത് പറഞ്ഞു.  

ENGLISH SUMMARY:

Developed India 2047 was the focus of a comprehensive development discussion held in Thiruvananthapuram, led by the Global Institute of Integral Management Studies. Experts from various sectors participated to explore India's vast development potential and chart a path for holistic growth. This discussion aimed to address aspirations, challenges, and choices for a developed India.