malabar-gold

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‍ക്ലൂസീവ് സോണ്‍ ആരംഭിച്ചു. മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.വീരാന്‍കുട്ടി, നടി ദേവിക സഞ്ജയ് എന്നിവര്‍ ചേര്‍ന്ന് സോണ്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ  വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ദിവസവും ധരിക്കാനാവുന്നതും ജോലി സ്ഥലത്തും പ്രത്യേക അവസരങ്ങളില്‍ ഉപയോഗിക്കാവുന്നതുമായ ട്രെന്‍ഡിങ് ആഭരണങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്