ഇലക്ട്രിക് വയര്‍ നിര്‍മാണ കമ്പനിയായ അപാര്‍ ഇന്‍ഡസ്ട്രീസ്, അവരുടെ പുതിയ ഉല്‍പന്നമായ അപാര്‍ ശക്തി ഗ്രീന്‍ വയര്‍ സംസ്ഥാന വിപണിയില്‍ എത്തിച്ചു. അപാര്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ ശശി അമിന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല്‍ സെയില്‍സ് ഡിജിഎം ഷിബിന്‍ ജോസ്, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ഷൈലജ ചോപ്ര തുടങ്ങിയവര്‍ ചേര്‍ന്ന് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പുതിയ ഉല്‍പന്നം അവതരിപ്പിച്ചത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി, 99.97 ശതമാനം ശുദ്ധമായ ചെമ്പില്‍ നിര്‍മിച്ചിരിക്കുന്ന അപാര്‍ ശക്തി ഗ്രീന്‍ വയര്‍ തീ, ചൂട്, പുക, വിഷവാതകങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് ശശി അമിന്‍ പറഞ്ഞു.