TOPICS COVERED

പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ലാഭമെടുക്കാതെ 100 മണിക്കൂർ മഹാ സെയിൽ നടത്തുന്നു. കേരളത്തിൽ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ജൂൺ 13 വെള്ളിയാഴ്ച മുതൽ  50,000 ലധികം ഉൽപ്പന്നങ്ങൾ ലാഭം എടുക്കാതെ വിൽപ്പന നടത്തും.

സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, വാഷിങ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ടീവികൾ, കിച്ചൺ അപ്ലയൻസുകൾ, ഏസികൾ, മൊബൈൽ ആക്‌സസറീസ് തുടങ്ങിയവയെല്ലാം  വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഉൽപ്പന്നങ്ങൾ മാസത്തവണയിൽ പലിശരഹിതമായി സ്വന്തമാക്കാനുള്ള പ്രത്യേക ഫിനാൻഷ്യൽ പ്ലാനുകൾ ഓക്സിജൻ ഈ സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

പഴയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും എക്സ്ചേഞ്ച് ചെയ്ത് പുതിയ ഉത്പന്നങ്ങൾ സ്വന്തമാക്കുന്നതിന് എക്സ്ചേഞ്ച് ബോണസും ഓക്സിജൻ നൽകുന്നു.  

ENGLISH SUMMARY:

Oxygen, a leading electronics and home appliance retailer, is launching a 100-hour mega sale across all its showrooms in Kerala starting Friday, June 13. Over 50,000 products will be sold without profit during this limited-time offer.