വ്യവസായ സംരംഭകര്‍ക്കായി മനോരമ ക്വിക്ക് കേരള മെഷീനറി ആന്‍ഡ് ട്രേഡ് എക്സ്പോ കൊച്ചിയില്‍. നാളെ മുതല്‍ ഞായറാഴ്ച്ച വരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ അത്യാധുനിക യന്ത്രങ്ങളുടെ വമ്പന്‍ വില്‍പനയുണ്ട്. ഗൃഹോപകരണങ്ങള്‍ അടക്കം മെഗാ ഡിസ്കൗണ്ടില്‍ വാങ്ങാം. പുത്തന്‍ ബിസിനസ് ആശയങ്ങള്‍ അറിയുന്നതിനൊപ്പം രുചികരമായ ഭക്ഷണവും കഴിക്കാം.
ചെറുതും വലുതുമായ വ്യവസായ സംരംഭകര്‍ക്കായി മനോരമ ക്വിക്ക് കേരള ഒരുക്കുന്ന എക്സോപോയുടെ അഞ്ചാം സീസണ്‍. 32 കാറ്റഗറികളില്‍ 250ലേറെ സ്റ്റാളുകള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഷീനറികള്‍, ചെറുകിട–ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ അണിനിരക്കും. അത്യാധുനിക യന്ത്രങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രദര്‍ശനവും വിപണനവുമുണ്ട്. ബേക്കറി മെഷീനറി ആന്‍ഡ് കിച്ചന്‍ എക്യുപ്മെന്‍റ് പാര്‍ട്ണര്‍ എക്സല്‍ റഫ്രിജറേഷനും അഗ്രോ മെഷീനറി പാര്‍ട്ണര്‍ ഗ്രീന്‍ ഗാര്‍ഡുമാണ്. കോഴിക്കോട് പാരഗണ്‍ ഹോട്ടലിന്‍റെ രുചി വിരുന്നാണ് മറ്റൊരു ആകര്‍ഷണം.
സംരംഭങ്ങള്‍ തുടങ്ങാനുള്ള ആശയങ്ങളും നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളും വ്യവസായ സംരംഭകര്‍ക്കായി കാത്തിരിക്കുന്നു. സേഹ ഗാര്‍ഡന്‍ ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ എക്സ്പോയിലുണ്ട്. നൂതന യന്ത്രങ്ങള്‍ മുതല്‍ ഇഡ്ഡലി, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട തുടങ്ങിയവയുണ്ടാക്കുന്ന മെഷീനുകള്‍, ഇലക്ട്രിക് ചിരവ, മസാജറുകള്‍ തുടങ്ങിയവയുമുണ്ട്. വീട്ടിലേക്കാവശ്യമായ അലങ്കാരവസ്തുക്കള്‍, ഉപകരണങ്ങള്‍ എന്നിവയും അണിനിരക്കും. എല്ലാം മെഗാ ഡിസ്കൗണ്ടില്‍ വാങ്ങാം.