കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ എണ്‍പത്തിനാലാമത് ഷോറും കൊല്ലം ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് ആശീര്‍വദിച്ചു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ ഗീത, ഫാദര്‍ ജി എബ്രഹാം തലോത്തില്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷമായി ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമാണെന്നും മികച്ച സേവനമാണ് നല്‍കുന്നതെന്നും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.