കാർഷികോൽപാദനം വർധിപ്പിക്കാൻ ഉമിക്കരിയിൽ നിന്നും നൂതന ഉൽപ്പന്നവുമായി പവിഴം റൈസ്. ഉമിക്കരിയെ സിലിക്ക അടങ്ങിയ വളം ബ്ലോക്കുകളാക്കി മാറ്റിയാണ് 'സി-വിറ്റ' എന്ന പേരിൽ പുറത്തിറക്കിയത്. ഉൽപ്പന്നത്തിന്റെ നിർമ്മാണോദ്ഘാടനം സിംബാബ്‌വേ ഇൻഡസ്ട്രീസ് ഡെപ്യൂട്ടി മിനിസ്റ്റർ രാജേഷ് കുമാർ ഇന്ദുകാന്ത് മോഡി നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് നൽകിക്കൊണ്ട് ഇന്ത്യയിലെ സിംബാബ്‌വെ അംബാസഡർ സ്റ്റെല്ല എൻകോമോ ഉൽപ്പന്നം അവതരിപ്പിച്ചു. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി.ജോർജ്, മാനേജിങ് ഡയറക്ടർ എൻ.പി.ആന്റണി, ഡയറക്ടർമാരായ റോബിൻ ജോർജ്, റോയ് ജോർജ്, റിയ ജോർജ്, ഗോഡ്‌വിൻ ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.