കേരളത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യ വികസനത്തിന് കോൺഫിഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകുന്ന പിന്തുണ വിസ്മരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രഡായ് കേരള സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി കളമശ്ശേരി ചക്കോളാസ് പവലിയനിൽ നടക്കുന്ന സമ്മേളനം നാളെ അവസാനിക്കും. 'കേരളത്തിന്‍റെ ഉയർച്ച ഇന്ത്യയുടെ പുരോഗതിയുടെ സ്പന്ദനം' എന്നതാണ് ഈ വർഷത്തെ പ്രമേയം. സുസ്ഥിരവികസനം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും സംഘടിപ്പിക്കും. പ്രമുഖ ബിൽഡേഴ്സിന്‍റെ പ്രദർശന സ്റ്റാളുകളും സമ്മേളനത്തിന്റെ ഭാഗമായുണ്ട്.