christmas-bumper

ക്രിസ്മസ്–പുതുവത്സര ബംമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ചയാണ്. 400 രൂപയാണ് ഒരു ടിക്കറ്റ് നിരക്ക്. വലിയ തുക മുടക്കി ഭാഗ്യപരീക്ഷണത്തിന് നില്‍ക്കുന്നവര്‍ക്കൊപ്പം ഷെയറിട്ട് ബംമ്പറെടുക്കുന്നവരും നിരവധി. സുഹൃത്തുക്കൾക്കിടയിലും ഓഫീസുകളിലും ഷെയറിട്ട് ലോട്ടറിയെടുക്കൽ ട്രെൻഡിങാണ്. 400 രൂപ മുടക്കി ഒരു ടിക്കറ്റെടുക്കുന്നതിന് പകരം 100 രൂപയ്ക്ക് നാല് ടിക്കറ്റില്‍ പങ്കുപറ്റാം എന്നതാണ് ഇതിന്‍റെ ഗുണം. 

Also Read: സമ്മാനഘടന മാറി; 22 പേരെ കോടിപതിയാക്കും ക്രിസ്മസ് ബംമ്പര്‍; ലോട്ടറിയെടുക്കാന്‍ വൈകേണ്ട

സംഘമായി ലോട്ടറിയെടുക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ല. എന്നാല്‍ ഇത്തരത്തില്‍ ലോട്ടറിയെടുത്തവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലോട്ടറി ടിക്കറ്റിന് സമ്മാനമടിച്ചാല്‍ എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം വീതിച്ച് നൽകാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. ഷെയറിട്ട് എടുത്ത ലോട്ടറി ടിക്കറ്റിൽ സമ്മാനം അടിച്ചാൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. സമ്മാനർഹമായ ടിക്കറ്റ് ഒരാളെ ഏൽപ്പിച്ച സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്താം.

ഷെയറിട്ടെടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചാൽ സമ്മാനം പങ്കിട്ടെടുക്കാനുള്ള ഉത്തരവാദിത്വം സംഘത്തിന് തന്നെയാണ്. ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സമ്മാന തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്തുന്നതാനും സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പേരു ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കുമ്പോൾ ടിക്കറ്റിന്റെ പുറകിൽ നിർദ്ദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ പേരും മേൽവിലാസവും ഒപ്പും എഴുതി ശേഷം രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. നറുക്കെടുപ്പ് ദിവസം മുതൽ30 ദിവസത്തിനുള്ളിൽ സമ്മാന ടിക്കറ്റ് ലോട്ടറി വകുപ്പിൽ ഹാജരാക്കണം.

400 രൂപ ടിക്കറ്റില്‍ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അ‍ഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

ENGLISH SUMMARY:

Planning to buy a Christmas bumper lottery ticket in a group? Know the essential rules for claiming shared lottery winnings, legal considerations, and prize distribution process.