gold-price

TOPICS COVERED

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.  പവന് 61,840 രൂപയായി. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. പുതിയ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 67,000 രൂപയ്ക്ക് മുകളില്‍  നല്‍കണം. 

ഒരുമാസത്തിനിടെ സ്വര്‍ണവിലയിലുണ്ടായ വര്‍ധന നാലായിരം രൂപയ്ക്ക് മുകളിലാണ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഏറെക്കാലമായി തുടരുന്ന രാജ്യാന്തര സംഘര്‍ഷങ്ങളാണ്  സുരക്ഷിതമായി നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയിലേക്ക് ലോകത്തെ മാറ്റിയതെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യാന്തര സ്വര്‍ണവില 2796 ഡോളറാണ്.

Sot (എന്‍.വി.പ്രകാശ് , സംസ്ഥാന സെക്രട്ടറി, ഒാള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍)

ഏറ്റവും കുറഞ്ഞ പണിക്കൂലിയിലുള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67000രൂപയ്ക്ക് മുകളില്‍ നല്‍കണം. ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്ന വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വിലവര്‍ധന കണ്ട് ഒരുവര്‍ഷത്തിനപ്പുറമുള്ള വിവാഹങ്ങള്‍ക്ക് സ്വര്‍ണം ബുക് ചെയ്യുന്നവര്‍ ഏറെയാണ്. സ്വര്‍ണം വില്‍ക്കുന്നവരുടെ നിലവില്‍ കുറവാണെങ്കിലും വലിയ വില വര്‍ധനയ്ക്കിടയിലെ  ഇടപാടുകള്‍ വ്യാപാരികള്‍ക്കും ആശങ്കയാണ്. 

ENGLISH SUMMARY:

kerala-gold-price-hits-record-high-a-sharp-increase