പവിഴം ഉൽപ്പന്നങ്ങളുടെ കോംബോ ഓഫർ പദ്ധതിക്ക് തുടക്കം. പവിഴം അരി വാങ്ങുന്നവര്‍ക്ക് പവിഴം ഉല്‍പന്നങ്ങള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെയാണ് സമ്മാനമായി ലഭിക്കുക.
അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഉല്പാദന വിതരണ സ്ഥാപനമായ അരിക്കാർ ഫുഡ്‌സിന്റെ പവിഴം അരിക്കൊപ്പമാണ് കോംബോ ഓഫർ. എല്ലാ 10 കിലോ പവിഴം അരി ബാഗിലും ഒരു സമ്മാനം ഉറപ്പ്. 25 മുതല്‍ നൂറുരൂപവരെ വിലവരുന്ന വിവിധ പവിഴം ഉല്‍പന്നങ്ങളാണ് ഉള്‍പ്പെടുത്തുക. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ വിവിധ മസാലകളും, അരിപ്പൊടിയും എണ്ണയും തുടങ്ങി നൂറില്‍പരം പവിഴം ഉല്‍പന്നങ്ങളാണ് 10 കിലോ പവിഴം അരി ബാഗുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കോംബോ ഓഫറില്‍ ലഭിക്കുന്ന ഉല്‍പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വാട്സാപ് നമ്പറില്‍ അറിയിക്കാം. ഈ ഉപഭോക്താക്കളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പത്തുപേര്‍ക്കാണ് ഒരു ഗ്രാമിന്റെ സ്വര്‍ണനാണയം സമ്മാനമായി നൽകുക. എല്ലാ മാസവും പത്തു പേർക്ക് വീതം ഒരു വർഷത്തേക്കാണ് സമ്മാന പദ്ധതി.