തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില താഴേക്ക്. ചൊവ്വാഴ്ച പവന് 240 രൂപ കുറഞ്ഞു 56,400 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞു 7050 രൂപയാണ് ഇന്നത്തെ വില. മൂന്ന് ദിവസമായി സ്വർണ വില താഴേക്ക് ആണ്. 400 രൂപയാണ് പവന് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത്.
തുടര്‍ച്ചയായി വില കുറയുന്നത് വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ആശ്വാസമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഗോൾഡ് അഡ്വാൻസ് ബുക്ക് ചെയ്തിടാനാകും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് മുന്കൂര്ബുക്കിംഗ് നടത്താം. വില ഉയര്‍ന്നാലും ബുക്ക് ചെയ്ത വിലയില്‍ വാങ്ങാമെന്നതാണ് ആകര്‍ഷണം.
വില കൂടാൻ കാരണം
രാജ്യാന്തര വില വീണ്ടും താഴേക്ക് വീണത്തോടെയാണ് കേരളത്തിലും സ്വർണ വില താഴ്ന്നത്. കഴിഞ്ഞ വ്യാഴാഴ്ച 2,685 ഡോളർ വരെ എത്തി റെക്കോർഡ് ഉയരം കുറിച്ച ശേഷം ലാഭമെടുപ്പ ആണ് സ്വർണ വിലയിൽ കാണുന്നത്. ഇന്ന് വ്യാപാരത്തിനിടെ 2,626 ഡോളർ വരെ എത്തിയ സ്വർണ വില നിലവിലെ 2640 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് വലിയ ലാഭമെടുപ്പ്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്നതിന്റെ വേഗത കുറയും എന്നാണ് അദ്ദേഹം നൽകിയ സൂചന. പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ നവംബറിലെ യോഗത്തിൽ അര ശതമാനം പലിശ കുറയ്ക്കുന്നതിനുള്ള സാധ്യത കുറഞ്ഞു. ഇതാണ് ലാഭമെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.