കോട്ടയം ഗാന്ധിനഗർ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. 250 രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം, ഓണ കിറ്റ് വിതരണം , ഓണസദ്യ പരിപാടികളാണ് സംഘടിപ്പിച്ചത്. മുത്തൂറ്റ് ഫിനാൻസ് നൽകിയ ഓണക്കിറ്റ് മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിങ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ് കൈമാറി. 1994 മുതൽ കോട്ടയം മെഡിക്കൽ കോളജിനടുത്ത് രോഗികളുമായി എത്തുന്നവർക്ക് താമസസൗകര്യവും മരുന്നുകളും നൽകി സഹായിക്കുന്ന സ്ഥാപനമാണ് മാർ ഗ്രിഗോറിയോസ് കാരുണ്യ നിലയം. സ്ഥാപന ട്രസ്റ്റിയായ ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് പരിപാടി ഉദ്ഘാടനം ചെയ്തു.